(original version in English follows below Malayalam text)
ദശാബ്ദത്തിലൊരിക്കല്‍ നടക്കുന്ന നേതൃമാറ്റം പൂര്‍ത്തീകരിച്ച് ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ട്ടി (സി.പി.സി.)യുടെ 18-ാം കോണ്‍ഗ്രസ് ഈയിടെ ബെയ്ജിങ്ങില്‍ സമാപിച്ചല്ലോ. ഹു ജിന്താവോയ്ക്കുകീഴില് പ്രവര്‍ത്തിച്ച നാലാംതലമുറ നേതൃത്വം ഷി ജിന്പിങ്ങിനുപിന്നില് അണിനിരക്കുന്ന അഞ്ചാംതലമുറയ്ക്ക് ചുമതല കൈമാറി. ചൈനയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ വളര്‍ച്ചയെ ലോകം ആരാധനയോടെയോ അങ്കലാപ്പോടെയോ നോക്കിക്കാണുമ്പോഴും രാജ്യം നേരിടുന്ന നിരവധി ആഭ്യന്തര വെല്ലുവിളികളിലാണ് സി.പി.സി.യുടെ 18-ാം കോണ്‍ഗ്രസ് ശ്രദ്ധയൂന്നിയത്.