(original version in English follows below Malayalam text)
ദശാബ്ദത്തിലൊരിക്കല്‍ നടക്കുന്ന നേതൃമാറ്റം പൂര്‍ത്തീകരിച്ച് ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ട്ടി (സി.പി.സി.)യുടെ 18-ാം കോണ്‍ഗ്രസ് ഈയിടെ ബെയ്ജിങ്ങില്‍ സമാപിച്ചല്ലോ. ഹു ജിന്താവോയ്ക്കുകീഴില്‍ പ്രവര്‍ത്തിച്ച നാലാംതലമുറ നേതൃത്വം ഷി ജിന്‍പിങ്ങിനുപിന്നില്‍ അണിനിരക്കുന്ന അഞ്ചാംതലമുറയ്ക്ക് ചുമതല കൈമാറി. ചൈനയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ വളര്‍ച്ചയെ ലോകം ആരാധനയോടെയോ അങ്കലാപ്പോടെയോ നോക്കിക്കാണുമ്പോഴും രാജ്യം നേരിടുന്ന നിരവധി ആഭ്യന്തര വെല്ലുവിളികളിലാണ് സി.പി.സി.യുടെ 18-ാം കോണ്‍ഗ്രസ് ശ്രദ്ധയൂന്നിയത്.
ചൈനയില്‍ ‘പുതിയപ്രശ്‌നങ്ങളും അലോസരപ്പെടുത്തുന്ന പ്രവണതകളും വളര്‍ന്നുവരുന്നതാ’യി കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട്ടുനടന്ന സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടികോണ്‍ഗ്രസ് പാസാക്കിയ പ്രത്യയശാസ്ത്രപരമായ ചില വിഷയങ്ങളെക്കുറിച്ചുള്ള പ്രമേയത്തില്‍ പരാമര്‍ശിച്ചിരുന്നു. അസമത്വം, തൊഴിലില്ലായ്മ, അഴിമതി എന്നിവയടക്കമുള്ള പ്രശ്‌നങ്ങളാണ് പ്രമേയം ചൂണ്ടിക്കാണിച്ചത്. സി.പി.സി.യുടെ നിയമസാധുതയ്ക്കും ചൈനയിലെ അവരുടെ ഭരണത്തിന്റെ സ്ഥിരതയ്ക്കും ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണിതൊക്കെ. സി.പി.എം. പ്രമേയത്തില്‍ ചൈനയെ സോഷ്യലിസ്റ്റ്‌രാജ്യം എന്ന് വിശേഷിപ്പിച്ചതിനോട് കോഴിക്കോട് കോണ്‍ഗ്രസ്സിലെ ഒട്ടേറെ പ്രതിനിധികള്‍ വിയോജിക്കുകയുണ്ടായി. സി.പി.സി.യില്‍ മുതലാളിമാര്‍ക്ക് അംഗത്വമനുവദിച്ചതിന്റെ രാഷ്ട്രീയവും ആശയപരവുമായ മാനങ്ങളെന്താവുമെന്ന ആശങ്ക മേല്‍പ്പറഞ്ഞ പ്രമേയത്തില്‍ത്തന്നെ രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍നടന്ന ഇമ്മാതിരി സംവാദങ്ങള്‍ ഏറെക്കുറേ സി.പി.സി.യില്‍ നടന്ന പ്രത്യയശാസ്ത്ര സംവാദങ്ങളുടെതന്നെ നേര്‍ച്ചിത്രമായിരുന്നു.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുകയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയപരിഷ്‌കാരങ്ങള്‍ക്ക് മുതിരാതെ ഏകകക്ഷിരാഷ്ട്രമായി വര്‍ത്തിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സമ്പ്രദായത്തില്‍ സംതൃപ്തരാണ് സി.പി.സി.യിലെ ഒരുവിഭാഗം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതോടൊപ്പംതന്നെ രാഷ്ട്രീയ അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും കാര്യത്തില്‍ ക്രമേണയെങ്കിലുമുള്ള ഉദാരീകരണം വേണമെന്ന് വാദിക്കുന്നവരാണ് മറ്റൊരുവിഭാഗം. പാര്‍ട്ടിയുടെ പരമ്പരാഗത അടിത്തറയായ കാര്‍ഷിക, വ്യാവസായിക തൊഴിലാളികളെ കൈവിടരുതെന്ന് വാദിക്കുകയും പൊതുമേഖലയുടെ മേന്മയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവരാണ് മൂന്നാമതൊരു കൂട്ടര്‍. പാര്‍ട്ടിയുടെ മേല്‍നോട്ടത്തിലുള്ള പരിമിതമായ രാഷ്ട്രീയ ഉദാരീകരണത്തെ ഈ വിഭാഗം എതിര്‍ക്കുന്നുമില്ല. ഈ വ്യത്യസ്ത ചിന്താധാരകളെയൊക്കെ പ്രതിനിധാനം ചെയ്യുന്നതാണ് സി.പി.സി.യുടെ പുതിയ കേന്ദ്രകമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും.
കാര്‍ഷിക, വ്യാവസായിക തൊഴിലാളികളോടുള്ള പ്രത്യേക അനുഭാവം പ്രഖ്യാപിച്ചുകൊണ്ടാണ് ഹു ജിന്താവോയും വെന്‍ ജിയാബാവോയും പത്തുവര്‍ഷംമുമ്പ് അധികാരത്തിലേറിയത്. രാജ്യത്തിന്റെ സാമ്പത്തികക്കുതിപ്പിനിടെ പിന്നാക്കം തള്ളപ്പെട്ട ഈ വിഭാഗങ്ങള്‍ക്കുവേണ്ടി ഹു-വെന്‍ ഭരണകൂടം ചില സുപ്രധാനപരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തു. ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രാദേശിക ഭരണാധികാരികള്‍ പിരിച്ചുപോന്ന കാര്‍ഷികനികുതി റദ്ദാക്കിയതും ക്രമാനുഗതമായ ഒരു സാമൂഹികസുരക്ഷാ സംവിധാനം നടപ്പാക്കിയതും ഇതിലുള്‍പ്പെടുന്നു. എന്നാല്‍, പലപ്രശ്‌നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയും ചിലപ്പോഴെങ്കിലും മൂര്‍ച്ഛിച്ച് വഷളാവുകയും ചെയ്യുന്നു.
അഴിമതിയാണ് ഈ പ്രശ്‌നങ്ങളില്‍ മുഖ്യം. ഇന്ത്യയിലെ ഇപ്പോഴത്തെ അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ളത് രാഷ്ട്രീയക്കാരില്‍ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ട മധ്യവര്‍ഗമാണ്. ചൈനയിലാവട്ടെ ഇത്തരം പ്രസ്ഥാനങ്ങള്‍ ഉയിരെടുക്കുന്നത് താഴേത്തട്ടിലാണ്. പ്രാദേശിക ഭരണകൂടങ്ങളെക്കുറിച്ചുള്ള പരാതികളാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണമാവാറുള്ളത്. അനധികൃതമായി ഭൂമി പിടിച്ചെടുക്കുകയും സ്വകാര്യസ്വത്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുന്ന പ്രാദേശിക അധികൃതര്‍ പലപ്പോഴും ഇതേഭൂമി പിന്നീട് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് തിരിച്ചുവിടുന്നത് പതിവാണ്. ഇത്തരം അനീതികള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ ചിലപ്പോള്‍ ഏതാനും വ്യക്തികള്‍മാത്രമോ അല്ലെങ്കില്‍ സമൂഹങ്ങള്‍ ഒന്നടങ്കമോ അണിനിരക്കുന്നു. ഗ്വാങ്‌ദോങ് പ്രവിശ്യയിലെ വുഖനില്‍ കഴിഞ്ഞവര്‍ഷം പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രണ്ടാമത്തെ ഗണത്തില്‍പ്പെടുന്നതായിരുന്നു. സമരങ്ങളുടെ പ്രത്യാഘാതം പലപ്പോഴും ഗുരുതരമായിരിക്കും. ഭരണകൂടത്തിന്റെയോ പാര്‍ട്ടിയുടെയോ സമ്മര്‍ദങ്ങള്‍ മുതല്‍ ജീവനാശംവരെ സമരക്കാര്‍ നേരിടേണ്ടിവന്നേക്കും.
വ്യക്തികള്‍ തമ്മിലും ഗ്രാമ-നഗര പ്രദേശങ്ങള്‍ തമ്മിലും തീരദേശ-ഉള്‍നാടന്‍ പ്രവിശ്യകള്‍ തമ്മിലുമൊക്കെയുള്ള വരുമാനത്തിലെ അന്തരം കൂടിക്കൊണ്ടിരിക്കുന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രധാനപ്രശ്‌നം. ഗ്രാമ-നഗര, തീരദേശ-ഉള്‍നാടന്‍ അസമത്വങ്ങള്‍ കുറയ്ക്കുന്നതില്‍ ഹു-വെന്‍ ഭരണകൂടം ഒരു പരിധിവരെ വിജയിച്ചെങ്കിലും ഹുവിന്റെ ലക്ഷ്യമായ ‘പൊരുത്തമുള്ള സമൂഹ’ത്തിന്റെ സൃഷ്ടിക്ക് ഇനിയുമേറേ മുന്നോട്ടുപോവേണ്ടിവരും.
മൂന്നുദശാബ്ദക്കാലത്തെ സാമ്പത്തികപരിഷ്‌കരണം എല്ലാ ചൈനക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്തുകയും കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തപ്പോള്‍ത്തന്നെ, സമത്വസുന്ദര ചൈനയെന്ന ആശയത്തെ ഇല്ലാതാക്കുകയും ചെയ്തു.
നഗരങ്ങളിലെ കയറ്റുമതികേന്ദ്രിത വ്യവസായങ്ങളില്‍ ജോലിചെയ്യാന്‍ ഗ്രാമം വിട്ടുപോരുന്ന ദശലക്ഷങ്ങളെ ഉള്‍ക്കൊള്ളാനും അവരുടെ വരുമാനം വര്‍ധിപ്പിക്കാനും ചൈനയുടെ സാമ്പത്തിക വളര്‍ച്ചകൊണ്ട് സാധിച്ചിട്ടുണ്ട്, ഇതുവരെ. എന്നാല്‍, ഇത് സാധ്യമാവാത്ത ഒരു ഘട്ടം വൈകാതെ വരാന്‍പോവുകയാണ്; നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചുകൊണ്ടേയിരിക്കുകയും മെച്ചപ്പെട്ട വേതനത്തിനും ജീവിതസാഹചര്യങ്ങള്‍ക്കുംവേണ്ടി ഈ വിഭാഗങ്ങള്‍ മുറവിളികൂട്ടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത് . വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുടിയേറ്റത്തൊഴിലാളികള്‍ക്ക് നഗരവാസികളെന്ന ഔദ്യോഗിക രജിസ്‌ട്രേഷന്‍ ലഭിക്കാത്ത കടുത്ത അന്യായവും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ ഈ തൊഴിലാളികള്‍ക്കും കുടുംബത്തിനും ഇതുമൂലം സാധിക്കാതെവരുന്നു. തൊഴിലാളികളുടെ ആത്മഹത്യയും കൂടിവരികയാണ്. ഇതൊക്കെയാണ് ഇന്നത്തെ കമ്യൂണിസ്റ്റ് ചൈനയുടെ വിപരീതയാഥാര്‍ഥ്യങ്ങള്‍.
ഇത്തരത്തിലുള്ള ആഭ്യന്തര സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊപ്പം വിദേശനയരംഗത്തും പലവിധ വെല്ലുവിളികള്‍ ചൈനയിലെ പുതുനേതൃത്വത്തിന് നേരിടേണ്ടതായിവരും. അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ മുതല്‍ ഏഷ്യയില്‍ അമേരിക്കയുടെ സ്വാധീനംവരെ ഇതില്‍ ഉള്‍പ്പെടുന്നു.
originally published as ജബിന്‍ ടി. ജേക്കബ്, “ചൈനീസ് നേതൃത്വത്തിന് മുന്നില്‍ വെല്ലുവിളികള്‍,” Mathrubhumi, 22 November 2012, p. 4.
(original text)
The 18th National Congress of the Communist Party of China (CPC) concluded recently with a once-in-a-decade leadership transition. The so-called fourth generation of leaders under General Secretary Hu Jintao handed over charge to the fifth generation led by Xi Jinping. While the rest of the world looks on admiringly or with some trepidation at China’s political, economic and military rise, the focus of the CPC during its 18th Congress was largely on the several internal problems that confront China today.
At the 20th Party Congress of the CPI (M) held in Kozhikode in Kerala, in April this year, the “Resolution on Some Ideological Issues”, noted that “new problems and disturbing trends are cropping up” in China, including increasing inequality, unemployment and corruption. These in short are the major problems that pose a threat to the legitimacy of the CPC and to the stability of its rule in China. While the CPI (M) Resolution characterized China as a ‘socialist’ country, there were many delegates at the Kozhikode Congress who disagreed and the Resolution itself highlighted concerns about what the political and ideological implications of the admission of capitalists into the CPC. Again, these debates in Kerala were a fairly accurate representation of the ideological debates within the CPC itself.
One section of the CPC is happy to carry on in the present mode where China continues to liberalize economically while remaining a single-party state unwilling to undertake long-term political reforms. Another seeks to entrench economic reforms but realizes that this is not possible without also ensuring at least a gradual opening up in the domain of political rights and freedoms. Yet another group while open to limited political reforms led by the Party continues to believe in the efficacy of the state sector and advocates a greater voice for the traditional base of the Party, namely the peasants and workers. All these lines of thinking and more are represented in the Party’s new Central Committee and Politburo.
The leadership of Hu Jintao and Wen Jiabao had come to office ten years ago expressing a particular concern for labourers and peasants – groups that were being left behind in the charge towards rapid economic growth in China. The duo did implement some significant reforms including the abolition of the agricultural tax that has been collected by local governments for several millennia and the gradual institution of a social welfare system. However, some problems remain unresolved and if anything become more severe.
Chief among these is corruption. If current anti-corruption movements in India are driven by the middle classes and feed on their disenchantment with the Indian political class, anti-corruption struggles in China by contrast take place largely at the grassroots, involving complaints against local governments. The chief flashpoints are illegal land acquisition and demolition of private property by local officials who seek to convert agricultural or other land thus obtained into commercial real estate. These struggles can involve just individuals or entire communities as in the case of the Wukan protests last year in Guangdong province. The consequences can often be severe including intimidation by state or Party authorities and/or the loss of life.
Another major issue of concern for China’s leaders is the country’s rising income inequality – between individuals, between urban and rural areas and between the coastal and interior provinces. While Hu Jintao and Wen Jiabao have had some success in arresting the widening gap in economic development between the coastal and the interior provinces and between urban and rural incomes, much more remains to be done to achieve Hu’s goal of a ‘harmonious society.’
Three decades of economic reforms have hollowed out egalitarianism in China even as it has collectively raised the standard of living for all Chinese and lifted hundreds of millions out of poverty. Until now, China’s economic growth has managed to absorb the millions leaving the countryside into export-oriented industries in urban centres and raise incomes in the process. However, China is fast approaching a point where this is no longer possible – with the numbers of migrants both rising and demanding better wages and working conditions. A patently unfair system in which migrant workers are unable to obtain official registration as urban residents despite years of having worked in a city means that they are unable to access education and health services, for themselves or for their children. Add the issue of frequent workers’ suicides and together these form the ironic realities of today’s communist China.
China’s new leaders therefore will have their hands full with domestic socioeconomic challenges, even as they try to deal also with the country’s multiple foreign policy challenges – territorial disputes in the neighbourhood and the American ‘pivot’ to Asia.
Good Article. Also On the last point , one can ask how the PRC will look at foreign policy challenges with the leadership transition. I don’t think PRC is not going to take any policy changes on its external relations just yet, even in the current burst of the Diaoyu-Tai (Sengaku) crisis. Xi’s statements have been fairly hard-pressed until now, although he is smart enough to not push it far enough of lose crucial Jap. investments from the country. This leadership unlike other political systems does not get elected(selected) by prior achievements and public merits which means they need to use this honeymoon period to build political capital and legitimacy within the country and party. Esp. after this years drama and corrosive revelations of lust, murder , treason, corruption( as you rightly pointed out) , intra-party conflict, Wen and Xi’s alleged amassing of personal fortunes,car crashes, sex games and demotions. (What have you!!) that have already fished out massive legitimacy from the party. Leader needs to answer to the public and clear up the mess . Another big challenge is that people know about all this through Weibo and other stuff. ( I hear that will be regulated too next year with real name registering) . Add increasing middle income families and associated aspirations. Add aging population. Legitimacy of the party depends on continuing DELIVERY OF PROSPERITY and yes, like you said the economy is sinking. China needs Structural change: economic change needs to be with political change . So I guess any change in foreign policy will come from within not outside ( or even the pivot.)Whether China will be more assertive in its territorial claims under the new administration depends on how it views cost effectiveness and the stakes involved, depending on the needs of the domestic economy. Lets see.
LikeLike
Jasnea, i think you’ve got most things spot-on. But i’d say that the mere delivery of prosperity will not be sufficient in the long run – maybe yes, for the next 10 years even but not much longer. After all, one of the problems is that prosperity too, is only reaching a few people – there’s the Mathew principle – the rich keep getting richer and the poor keep getting poorer. Further, the middle classes, since they will never become very, very rich, too will begin to want more than just prosperity to make up for the fact they can’t have it all. The one’s that have it all, will be quite happy with the current system.
LikeLike